
കായിക രംഗത്ത് കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നു: മുഖ്യമന്ത്രി
കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അർഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഇൻഡോർ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ ജില്ലയിലെ പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.