
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ അരാ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.