
കെ സുരേന്ദ്രന്റെ പ്രതികരണങ്ങൾ മനോനില തെറ്റിയ അവസ്ഥയിൽ: മുഖ്യമന്ത്രി
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷനെ ചേർത്തുള്ള തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു പാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ വിളിച്ചു പറയുകയാണ്.