
കേരളാ കോണ്‍ഗ്രസിന്റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം
കേരളാ കോണ്‍ഗ്രസിന്റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസിദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്.
