
ജനമൈത്രി മൊബൈല്‍ ബീറ്റ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് പോലീസ്
പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ മനസ്സിലാക്കുകയാണ് ആണ് എം ബീറ്റ് അഥവാ മൊബൈല്‍ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.