
ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട്; ഐടി കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കും
ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ച സംഭവം ഐടി കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കും. വിഷയത്തില്‍ വിശദീകരണം തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസും അയച്ചിട്ടുണ്ട്. വരുന്ന പതിനഞ്ചാം തീയതി നടക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കി.