
അദ്ധ്യാപകര്‍ക്ക് ആദരം അർപ്പിക്കാൻ തപാൽ വകുപ്പിന്റെ നൂതന പദ്ധതി
അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് അവസരമൊരുക്കി ഭാരതീയ തപാല്‍ വകുപ്പ്. അദ്ധ്യാപകരെ ആദരിക്കാനും അനുമോദിക്കാനുമുള്ള ഇ-പോസ്റ്റ് പ്രചാരണത്തിനാണ് തപാല്‍വകുപ്പ് അവസരമൊരുക്കുന്നത്. നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനായി പ്രചോദിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഗുരുനാഥര്‍ക്ക് വേണ്ടി ഈ മാസം ഒന്നുമുതല്‍ നാലുവരെയാണ് ഇ-പോസ്റ്റ് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.