
നിഫ്‌റ്റി വീണ്ടും 11,350 പോയിന്റിന് താഴേക്ക് ഇടിഞ്ഞു
ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന് താഴെ ക്ലോസ് ചെയ്‌തു. ഇത് തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക് ദുര്‍ബലമായി തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന് താഴെ ക്ലോസ് ചെയ്‌തു. ഇത് തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക് ദുര്‍ബലമായി തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

ആരോഗ്യ മേഖലയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതർ കൂടിക്കാഴ്ച നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതാമിയും ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ രംഗങ്ങളിൽ സഹകരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

സ്പുട്‌നിക് 5ന്റെ ക്ലിനിക്കല്‍ പരീക്ഷണ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പരീക്ഷത്തിന്റെ ഭാഗമായ 76 പേരിലും പ്രതിരോധ ശക്തി രൂപപ്പെട്ടു

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.

ആശങ്കയുയര്‍ത്തി രാജ്യത്തെ കോവിഡ് വ്യാപന നിരക്ക്. പ്രതിദിന വര്‍ദ്ധന തൊണ്ണൂറായിരം കടന്നു. 24 മണിക്കൂറിനിടെ 90,632 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. ഇത് വരെ 41,13,811 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇത് വരെ 70626 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് മോസ്‌കോയില്‍ ചൈന സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ ജനറല്‍ വെയ് ഫെങ്ങേയുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ നാലിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന

ഇന്ത്യയുടെ ദൈനംദിന പരിശോധനാ ശേഷിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടായി. തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിനം 11.70 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി. രാജ്യത്താകമാനം ഇതുവരെ 4 കോടി, 77 ലക്ഷം പരിശോധനകളാണു നടത്തിയത്. എല്ലാ സംസ്ഥാനങ്ങളെയും

ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് വിപണിയെ ശക്തമായ ഇടിവിലേക്ക് നയിച്ചു.

ഒഡീഷയില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന കുഴയ്‌ക്കുന്ന ചോദ്യം പോലെയാണ് ഡിമാന്റ് ആണോ നിക്ഷേപമാണോ ആദ്യം ഉണ്ടാകേണ്ടത് എന്ന സമസ്യ. ഡിമാന്റുണ്ടെങ്കിലേ നിക്ഷേപം നടത്തിയതു കൊണ്ട് ഗുണമുള്ളൂ. നിക്ഷേപമുണ്ടായാലേ ഡിമാന്റിനെ സഫലീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇതില്‍ ഏതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന ചോദ്യത്തിന് കണ്ടെത്തുന്ന ഉത്തരം സാമ്പത്തിക നയങ്ങളുടെ നട്ടെല്ലായിരിക്കും.

ചൈനീസ് ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ് എന്നാണ് ഫൗ-ജിയുടെ മുഴുവന്‍ പേര്. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നില്‍ക്കാനാകുന്ന ഗെയിമുമായി ഇന്ത്യന്‍ കമ്ബനി രംഗത്തുവന്നിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

ഓഹരി വിപണി ഇന്ന് ശക്തമായ ഇടിവ് നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്‌ടത്തിലാകുന്നത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ് എന്ന ശക്തമായ താങ്ങ് നിലവാരം ഭേദിച്ച് താഴേക്ക് പോയി. 11,333.85 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. താങ്ങ് നിലവാരം ഭേദിച്ചത് വിപണിയില്‍ ഇടിവ് തുടരാനുള്ള സാധ്യതയായിട്ടാണ് കാണേണ്ടത്.

ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടികല്‍ മൈല്‍ അകലെ വച്ചു തീ പിടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കര്‍ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഗിണി ഹാജരായിരുന്നില്ല.

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 95 പോയിന്റ് ഇടിഞ്ഞ് 38,990 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്.

ബാംഗ്ലൂർ നഗര ജീവിതത്തിന്‍റെ മുഖമുദ്രയായ പബ്ബുകൾ സജീവമാകുന്നതായി റിപ്പോർട്ട്. നാലാംഘട്ട ലോക്ക് ഡൗൺ ഇളവിൽ ബംഗളൂരുവിലെ റസ്റ്റോറൻ്റുകളും പബ്ബുകളും സജീവമാകുന്നുവെന്ന് പബ്ബുടമകൾ. ലോക്ക് ഡൗണ്‍ കാലത്തെ പൂർണ നിർജ്ജീവാസ്ഥയിൽ നിന്ന് വ്യത്യസ്തമായി സന്ദർശകരെത്താൻ തുടങ്ങിയിരിക്കുന്നു.

കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. പുതുക്കിയ നിര്‍ദേശപ്രകാരം കനത്ത ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ്. സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന കോണ്‍ഫ്രന്‍സ് ഹാളുകള്‍, ഓപറേഷന്‍സ് റൂം തുടങ്ങിയ ഇടങ്ങളിലാണ് നിരോധനം ഉറപ്പാക്കുക.

ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.

ഫേസ്ബുക്കിന്‍റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആശങ്കയായി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ചില ലോഞ്ചറുകളും നിരോധിച്ചു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്ന ആപ്പുകളാണ് നിരോധിച്ചത് .

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ 12 മടങ്ങും യുകെയിൽ 13 മടങ്ങും ഇത് കൂടുതലാണ്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പുവർഷം ആകെ 10.9 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

അഖില്‍, ഡല്‍ഹി. ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളി സ്ത്രീ ജോലിക്കിടെ വഴിവക്കില്‍ പ്രസവിച്ചു. കണ്ടവര്‍ ആരും അത് തങ്ങളുടെ കാര്യമല്ലെന്ന മട്ടില്‍ കടന്നു പോയി.

ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രത്യേക തീമില്‍ മാത്രമായി നിക്ഷേ പം നടത്തുന്ന ഫണ്ടുകളെയാണ് തീമാറ്റിക് ഫണ്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കണ്‍ സ്യൂമര്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ പ്രത്യേക തീമുകളിലായിട്ടാകും ഇത്തരം ഫ ണ്ടുകളുടെ നിക്ഷേപം.