
കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു
കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിവരിൽ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിലിത് 1.56 ശതമാനമാണ്.