
ഇന്ത്യ- ഒമാന്‍ എയര്‍ ബബിള്‍ സര്‍വീസിന് നാളെ തുടക്കം
ഇന്ത്യ- ഒമാന്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ഒമാന്‍ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതല്‍ 24 വരെയാണ് സര്‍വീസുകള്‍. ഒമാന്‍ എയര്‍ മസ്‌കത്തില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 2 സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായര്‍, വ്യാഴം ദിവസങ്ങളില്‍. തിങ്കള്‍, ബുധന്‍-ഡല്‍ഹി, ഞായര്‍, വ്യാഴം- മുംബൈ.