
24 മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകള്‍; മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി ഇന്ത്യ
കോവിഡ് കണക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂലൈ 23 നാണ് ഏറ്റവും ഒടുവിലായി അന്‍പതിനായിരത്തില്‍ താഴെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നത് രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.
