Tag: inaugurated

കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കേളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

പോഷണ മാസാചരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

Read More »

ആത്മനിര്‍ഭര്‍ ഭാരത്; പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു

‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ‘അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ സഹകരണത്തോടെ ‘പ്രതിസന്ധി ഘട്ടത്തിലെ പ്രത്യേക പങ്കാളിത്തവും അതിനപ്പുറവും’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ യോഗവും ചേര്‍ന്നു.

Read More »

34 ആധുനിക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

നാടിന് ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.

Read More »

കോഴിക്കോട്: കോവിഡ്-19 ആര്‍ടിപിസിആര്‍ ലാബ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.

Read More »

ജയിലുകളിലെ പെട്രോളിയം ഔട്ട്ലറ്റുകള്‍: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലിലെ തടവുകാരുടെ ബാഹുല്യം

Read More »