Tag: inaugurate

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

Read More »

കോന്നി മെഡിക്കല്‍ കോളേജ് ഒ.പി.വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More »

മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗം സെപ്തംബർ 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും.ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷയാകുന്ന ചടങ്ങിൽ സഹകരണ – ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

Read More »

തൈക്കുടം-പേട്ട സര്‍വ്വീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും; കൊച്ചി മെട്രോ സെപ്റ്റംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കും

കൊച്ചി മെട്രോയുടെ തൈക്കുടം – പേട്ട സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.

Read More »