
സൗദിയില്‍ ഗതാഗതമേഖലയിലും സ്വദേശിവത്ക്കരണം
ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക നിയമനം നല്‍കാനൊരുങ്ങി സൗദി.45,000 ലേറെ സ്വദേശികള്‍ക്കാണ് ഗതാഗത മന്ത്രാലയം തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ അടുത്ത ഘട്ടത്തില്‍ സൗദിവല്‍ക്കരണം പൂര്‍ത്തിയാകും.
