Tag: immediately

സംസ്ഥാനത്തെ ബാറുകള്‍ ഉടനെ തുറക്കില്ല

സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള‌ളി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം. നിലവില്‍ പ്രത്യേക കൗണ്ടര്‍ വഴിയുള‌ള പാഴ്‌സല്‍ വില്‍പനയാണ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലുമുള‌ളത്. ഇതിന് ബെവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

Read More »

ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം; ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യവിതരണത്തിനായി കൊണ്ടുവന്ന ബിവറേജസ് കോര്‍പ്പറേഷന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു ആപ്പില്‍ മാറ്റങ്ങള്‍. നേരത്തെ ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് പിന്നീട് മൂന്ന് ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാല്‍ വ്യവസ്ഥനീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ല ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കുകയും ചെയ്യും . ആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Read More »