
ഭവനം വിറ്റ് ലഭിച്ച മൂലധന നേട്ടത്തിനുള്ള നികുതി എങ്ങനെ കണക്കാക്കാം?
ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ് കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ് നികുതി നല്‍കേണ്ടത്. അതേ സമയം റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ഡെറ്റ് ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.