
എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?
മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക് നീങ്ങുമ്പോഴാണ് ചെറുകിട നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്താനൊരുങ്ങുന്നത്. എന്നാല്‍ ഓഹരി വിപണിയായാലും ഏത് ആസ്‌തി മേ ഖലയായാലും അത് മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുവെന്നത് മാത്രമാകരുത് ഒരാള്‍ നിക്ഷേപം നടത്തുന്നതിനുള്ള കാരണം. മറിച്ച് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുകയാണ് ചെയ്യേണ്ടത്.
