
അനില്‍ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്
സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്‍കി. സൗഹൃദം പുതുക്കാന്‍ അനില്‍ നമ്ബ്യാര്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശച്ചതനുസരിച്ച് ഒളിവില്‍ പോകുന്നതിന് മുന്‍പായി താന്‍ അനില്‍ നമ്ബ്യാരെ വിളിച്ചിരുന്നതായി സ്വപ്ന പറയുന്നു.