
ഹൈടെക് ഫിഷ് മാർട്ടുകൾ എല്ലാമണ്ഡലങ്ങളിലും ആരംഭിക്കുന്നു
ഹൈടെക് ഫിഷ് മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച ആധുനിക ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം – സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
