
വിദ്വേഷ പ്രചരണം; ബി.ജെ.പി എം.എല്‍.എയെ ഫേസ്ബുക്ക് വിലക്കി
ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.