
റെയ്നക്കു പിന്നാലെ ഹർഭജനും ഐപിഎലിൽനിന്നും പിൻമാറി
സുരേഷ് റെയ്നക്കു പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎലിൽനിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്നാണ് വിവരം. ഹർഭജൻ വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ തീരുമാനം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല.