
കോവിഡ് പ്രതിരോധിക്കാനല്ല അഴിമതി മറയ്ക്കാനാണ് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്; കെ.സുരേന്ദ്രന്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നില്‍പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.