
ആപ്പിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു; ടെലഗ്രാം സിഇഒ പാവെല്‍ ദുരോവ് അറസ്റ്റിൽ.!
പാരിസ് : ടെലഗ്രാം സിഇഒ പാവൽ ദുരോവ് ഫ്രാൻസിൽ അറസ്റ്റിലായി. ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ് അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്.ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം.