
കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ വാർഷികം: അര ലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർന്നു
കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എം നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്‌ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തി. ബ്രാഞ്ച്, വാർഡ് കേന്ദ്രങ്ങൾ, പാർട്ടി ഓഫീസുകൾ, പ്രധാന സ്ഥലങ്ങങ്ങൾ, കേന്ദ്രങ്ങൾ, രക്തസാക്ഷി സ്മാരകങ്ങൾ, സ്മ്യതി മണ്ഡപങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു പരിപാടികൾ.