
കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്രന്യുന മർദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കും.