
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം
ഒരുവിധ സംവരണത്തിനും അർഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു.