
ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി
സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക് കണക്ഷൻ ലഭിക്കും.