
ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍;ഫുട്‌ബോള്‍ അസോസിയേഷന് മത്സരങ്ങള്‍ ആരംഭിക്കാമെന്നും ഒമാന്‍ സുപ്രിം കമ്മിറ്റി
എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. അഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
