
‘ഫ്ലൈറ്റ് ഡൈവേർഷൻ ഫാസ്റ്റ് ലൈൻ’ അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചു
അബുദാബി വഴി മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ തുടർയാത്ര വേഗത്തിലാക്കുന്നതിന് ‘ഫ്ലൈറ്റ് ഡൈവേർഷൻ ഫാസ്റ്റ് ലൈൻ’ അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചു. യാത്ര സുഗമമാക്കുന്നതിനും വിമാനങ്ങൾ തമ്മിൽ കൈമാറ്റത്തിനുള്ള സമയം കുറക്കുന്നതിനും ഫാസ്റ്റ് ലൈൻ സഹായിക്കും. ഇതോടെ, യാത്രക്കാർക്ക് വിമാനം മാറിക്കയറുന്നതിനുള്ള നടപടിക്രമങ്ങൾ 27 ശതമാനം വേഗത്തിലാകും.
