
ആദ്യ ഓണം ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി
കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കൊറോണയില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും കൊറോണ പകരുമെന്ന അവസ്ഥയാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.