
രാജ്യത്തെ ആദ്യ ഗവ.ഡെന്തല്‍ ലാബ്: മന്ത്രി ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്തല്‍ കോളേജിന്‍റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്തല്‍ ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.