
ഖലീഫ തുറമുഖ വിപുലീകരണം അവസാന ഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി
കോവിഡ് പ്രതിസന്ധികളെ മറികടന്നു ഖലീഫ തുറമുഖത്തിന്റെ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്റ്റിക്സ് പരിധിയിൽ 200 മീറ്റർ കപ്പൽ തുറയും 1,75,000 ചതുരശ്ര മീറ്റർ നിർമാണവും 2021 ആദ്യ പാദത്തിൽ പൂർത്തിയാകും. 80% ജോലികൾ പൂർത്തിയായിട്ടുണ്ട്.