
കര്‍ഷക ആത്മഹത്യകളുടെ കണക്ക് തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്.