
പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് അന്തരിച്ചു
പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്‍റെണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത്. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
