Tag: Examinations

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം മുറികള്‍ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ റദ്ദാക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയോ മറ്റ് സംവിധാനങ്ങള്‍ വഴി പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയോ ചെയ്യാം.

Read More »

പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം; യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു

രാജ്യത്തെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ സെപ്‌തംബര്‍ 31നകം പൂര്‍ത്തിയാക്കണണമെന്ന യു.ജി.സി നിര്‍ദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകള്‍ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Read More »