
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗം സെപ്തംബർ 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും.ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷയാകുന്ന ചടങ്ങിൽ സഹകരണ – ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.