Tag: Economy Watch

പ്രതിസന്ധി ഘട്ടത്തിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ ഇന്ത്യക്ക്‌ കഴിയുമോ?

ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന രാജ്യം ഒരു `സ്റ്റാര്‍ട്‌-അപ്‌’ പോലെയാണ്‌. മറ്റെവിടെയും അധികം കാണാത്ത അവസരങ്ങള്‍ ഇവിടെയുണ്ട്‌. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ അത്‌ ഉപയോഗപ്പെടുത്താനും ഇന്ത്യയിലെ തന്നെ ജനകോടികളുടെ ഉപഭോഗ്‌തൃ സമൂഹത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സാധ്യമാണ്‌. പക്ഷേ അവസരങ്ങള്‍ ഉപയോഗിക്കുക എന്ന പ്രക്രിയ നടപ്പിലാക്കിയെടുക്കുക ഏതൊരു സ്റ്റാര്‍ട്‌-അപ്പിനെയും പോലെ ഇന്ത്യയില്‍ ഒട്ടും എളുപ്പമല്ല.

Read More »

ഇന്ത്യക്ക്‌ കരകയറാന്‍ സപ്ലൈയും ഡിമാന്റും ഒരു പോലെ മെച്ചപ്പെടണം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന കുഴയ്‌ക്കുന്ന ചോദ്യം പോലെയാണ്‌ ഡിമാന്റ്‌ ആണോ നിക്ഷേപമാണോ ആദ്യം ഉണ്ടാകേണ്ടത്‌ എന്ന സമസ്യ. ഡിമാന്റുണ്ടെങ്കിലേ നിക്ഷേപം നടത്തിയതു കൊണ്ട്‌ ഗുണമുള്ളൂ. നിക്ഷേപമുണ്ടായാലേ ഡിമാന്റിനെ സഫലീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇതില്‍ ഏതിനാണ്‌ പ്രാമുഖ്യം കൊടുക്കേണ്ടത്‌ എന്ന ചോദ്യത്തിന്‌ കണ്ടെത്തുന്ന ഉത്തരം സാമ്പത്തിക നയങ്ങളുടെ നട്ടെല്ലായിരിക്കും.

Read More »

ആദ്യം സൗജന്യം, പിന്നീട്‌ ചൂഷണം?

`പ്രിഡേറ്ററി പ്രൈസിംഗ്‌’ എന്ന പ്രതിഭാസം പല ആധുനിക വ്യവസായ മേഖലകളിലും ദൃശ്യമാകുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മലയാളത്തില്‍ വേട്ട സ്വഭാവമുള്ള വിലനിര്‍ണയം എന്ന്‌ ഏകദേശം ഈ പ്രതിഭാസത്തെ വിശദീകരികരിക്കാം. ഒരു കമ്പനി ഒരു വ്യവസായ മേഖലയില്‍ കുത്തക എന്ന നിലയിലുള്ള ആധിപത്യം നേടുകയും ആ മേഖലയിലെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വില ഏകപക്ഷീയമായി ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ണയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ്‌ പ്രിഡേറ്ററി പ്രൈ സിംഗ്‌ എത്തിച്ചേരുക.

Read More »

കോവിഡ്‌ കാലത്തെ കമ്പനി കാര്യങ്ങള്‍

പ്രതിസന്ധി ഘട്ടങ്ങളിലാണ്‌ കമ്പനികള്‍ക്ക്‌ മുന്നില്‍ പുതിയ അവസരങ്ങള്‍ കൈവരുന്നത്‌. പ്രതിസന്ധികളെയും തിരിച്ചടികളെയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമായി സമീപിക്കുന്ന കമ്പനികള്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ നേട്ടം കൊയ്‌തെടുക്കാനാകും. കൈവശം മതിയായ മിച്ചധനമുള്ള വിവിധ കമ്പനികളാണ്‌ ഈ വഴിയേ നീങ്ങുന്നത്‌.

Read More »

ഇനി ചൈന ലോകത്തിന്റെ ഫാക്‌ടറിയല്ല

കെ.അരവിന്ദ്‌ കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന്‌ ശീതസമരം, ഇന്ന്‌ വ്യാപാരയുദ്ധം’ എന്ന ലേഖനത്തിന്‌ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ്‌ ഇത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നിലനിന്ന ശീത സമരവും ഇന്ന്‌

Read More »