
ദുബായ് എക്സ്പോ 2020 ഒരുക്കങ്ങള്‍ വീണ്ടും സജീവമാകുന്നു
ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആഘോഷമാകാന്‍ ഒരുങ്ങുന്ന എക്സ്പോ 2020യുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും അടുത്തവര്‍ഷം അതിഗംഭീരമായി നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച ഇന്റര്‍നാഷനല്‍ പാര്‍ട്ടിസിപ്പന്റ് യോഗം വ്യാഴാഴ്ച വരെ തുടരും.