
സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ട:മുല്ലപ്പള്ളി
സമാധാനപരമായി നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.