
രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്കിയ യു.എ.ഇ പ്രസിഡന്റിന് ഇന്ന് ജന്മദിനം
രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അബൂദാബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്മാന് എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്മാന്കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന് കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.
