
കോവിഡ് വ്യാപനം തടയൽ ; മുന്നറിയിപ്പുമായി യു.എ.ഇ
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നുതുടങ്ങിയതോടെ മുന്നറിയിപ്പുമായി അധികൃതര്‍. കോവിഡ് വ്യാപനം കൂടിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടിവന്നേക്കുമെന്ന് ദുരന്ത നിവാരണ സമിതി പബ്ലിക് പ്രോസിക്യൂഷന് തലവന്‍ സാലിം അല്‍ സാബി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തില്‍ ഞങ്ങള്‍ വിശ്വസിക്കുകയാണെന്നും രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ അര്‍ഥം കോവിഡ് തുടച്ചുനീക്കപ്പെട്ടു എന്നല്ല എന്നും ദുരന്ത നിവാരണ സമിതി (എന്‍.സി.ഇ.എം.എ) ട്വിറ്ററിലൂടെ ഓര്‍മിപ്പിച്ചു.