
നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു
നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.