
വരും വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ യുഎഇ സ്വന്തമാക്കുമെന്ന് ഭരണാധികാരികള്‍
കഴിവുകള്‍, ആശയങ്ങള്‍, നിക്ഷേപം എന്നിവയ്ക്കുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി യുഎഇയെ മാറ്റുക ലക്ഷ്യം

കഴിവുകള്‍, ആശയങ്ങള്‍, നിക്ഷേപം എന്നിവയ്ക്കുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി യുഎഇയെ മാറ്റുക ലക്ഷ്യം

രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അബൂദാബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്മാന് എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്മാന്കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന് കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.

വെള്ളം, ഭക്ഷണം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൾ ആശ്രിതത്വം പൂർണമായും ഒഴിവാക്കാനുള്ള കർമപരിപാടികൾക്ക് രൂപം നൽകും. മന്ത്രാലയം രൂപം നൽകിയ പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി.