
വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അത്തരത്തിലുള്ള ഏതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി.