
പുനരധിവാസവും നഷ്ടപരിഹാരവും കൂടാതെ ഡൽഹിയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കരുത്: എളമരം കരീം എംപി
ദില്ലിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേക പരാമർശമായി എളമരം കരീം എംപി ഉന്നയിച്ചു. ദില്ലിയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിൽ നൽകിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകൾ; അതായത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം.