
ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍
ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍. അഴിമതി, കളളപ്പണം വെളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പാ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നു എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
