
സൗദിയില്‍ കോവിഡ് വ്യാപനം കുറയുന്നു
സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം നല്ല തോതില്‍ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തില്‍ താഴെയാണ്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയത്. പുതുതായി 910 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1226 രോഗികള്‍ സുഖം പ്രാപിച്ചു.