Tag: decision

ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയിൽ തീരുമാനം ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാൻ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് സമ്മതമാണോ എന്ന് അറിയാനാണിത്. നാലുപേരും സമ്മതം അറിയിച്ചാൽ കോടതി അനുമതി നൽകും.

Read More »

നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരിയുടെ ആശങ്ക തുടരുന്നതിനിടെ, ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം കാട്ടുന്ന രാജ്യങ്ങള്‍, വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ച്‌ അതീവ ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

വിമാനത്താവളം സ്വകാര്യവല്‍ക്കരണം; കേന്ദ്ര മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.  

Read More »