
ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവ്
കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.