
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്ക്ക് രോഗം
ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. രോഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു.